കനലിടങ്ങൾ

പൂതി കൂടിയപ്പോഴാണ് നാട്ടിലെ സ്ഥിരം രാക്കോഴി വക്കിച്ചേട്ടൻ ആ രഹസ്യം പറയുന്നത്. പാലക്കാട് തെക്കേ ഭാഗത്ത് വേണു വൈദ്യൻ ഒരു മരുന്ന് ഉണ്ടാക്കുന്നുണ്ടത്ര. അതാണു പുള്ളിയുടെ കേളികളുടെ രഹസ്യന്ന്. പിന്നെ വേറൊന്നും ആലോചിക്കാൻ നിന്നില്ല വൈകിട്ട് തന്നെ വണ്ടി കേറി. ചെന്നപ്പോൾ സത്യമാണ് അങ്ങനൊരു മക്കിടി ഉണ്ട് കാമാക്ഷിയോ കാമിനിയോ അങ്ങനെ എന്തോ പേരാണ്. സാധനം ഒപ്പിച്ച് പിറ്റേന്ന് നേരം വൈകുന്നതിന് മുന്നേ തിരിച്ചെത്തി എല്ലാം ഏർപ്പാടാക്കി. നേരം കടന്നു പോയി, ചുറ്റുപാടൊക്കെ നോക്കി പയ്യെ വാതിൽ തുറന്നു അകത്തു കയറി. ആളുണ്ട്, ചുമന്ന സാരിയാണ് വേഷം. അവിടെ തങ്ങി നിന്ന ബീഡിയും കുട്ടിക്കുറ പൗഡറും ചേർന്ന ഗന്ധം മനം മടുപ്പിച്ചു.ആൾപെരുമാറ്റം കേട്ട് ആ സ്ത്രീ തിരിഞ്ഞു നോക്കി. ഇരുണ്ട നിറം മുപ്പത് വയസ്സ് എങ്കിലും കാണുമായിരിക്കും. നോക്കി കൊല ചെയ്യുന്ന കൊണ്ടാവണം അവർ തലയാട്ടി സമ്മതം അറിയിച്ചു. അപ്പോഴാണ് അവരുടെ മാറിലെ നഖക്ഷധതങ്ങൽ ശ്രദ്ധിക്കുന്നത്. കുറച്ചു മുമ്പത്തെ നിമിഷം വരെ അതിനു കാരണം ആയിരിക്കാം. എന്തായാലും അതോടെ പാലക്കാടൻ വൈദ്യന്റെ ഒറ്റമൂലി ഒരു മൂലക്ക് ഒതുങ്ങി. എന്തു പറ്റിയതാണ് എന്ന ചോദ്യം അവിടെ ഒരു അധികപറ്റായിരുന്നു.

അവരോട് അവിടെ ഇരിക്കുവാൻ ആഗ്യം കാട്ടി. മുഖത്തെ ഭാവമാറ്റം ആ സ്ത്രീയെ വല്ലാതെ കുഴക്കി. ഒരു മൗനം ഞങ്ങൾക്കിടയിൽ അഴിഞ്ഞു വീഴുകയായിരുന്നു. ‘സർ സമയം പോകുന്നു’ അവർ തന്നെ തുടങ്ങി വെച്ചു.

വേറെ ആരെങ്കിലും വരുമോ ഇപ്പോ
ഇനിയിപ്പോ ആരും വരുമെന്ന് തോന്നുന്നില്ല

“ഇത് എപ്പോഴും ഉണ്ടാകാറുണ്ടോ “മാറിലെ പാടുകളെ ലക്ഷ്യമിട്ട് ചോദ്യം

“വല്ലപ്പോഴും, ചില ഭ്രാന്തന്മാർ വരുമ്പോൾ”

“മനുഷ്യൻ എന്നു പോലും ആലോചിക്കാതെ”

“മ്രഗങ്ങൾ ഈ കാര്യത്തിൽ ഇതിലും ഭേദമായിരിക്കും. കാമ വെറി പൂണ്ട മനുഷ്യൻ ഒരു ഭ്രാന്തനാണ് ചങ്ങലയെ പോലും ഭോഗിക്കുന്ന ഭ്രാന്തൻ. സാറും മനുഷ്യനെ കാണാനല്ലല്ലോ വന്നത്”

അതെ ശരിയാണ് മാംസം അന്വേഷിച്ചാണ് താനും എത്തിയത്.

” നിങ്ങള്‍ എങ്ങനെ ഇതിൽ വന്നു”

” എല്ലാവരും സ്വയം വരുന്നതല്ല സർ.ചിലപ്പോൾ ഒക്കെ പണമാണ് ഇവിടെ ഭരിക്കുന്നത്. ദൈവത്തിന് പോലും പണത്തിന്റെ രൂപം വരുന്ന ചില നിമിഷങ്ങളുണ്ട്. അപ്പോൾ എപ്പോഴോ”

“സർ എങ്ങനെ ഇവിടെ ”

“ഒരു പ്രണയം ഉണ്ടായിരുന്നു, അത് തകര്‍ന്നപ്പോൾ കാണുന്ന ചിലരെങ്കിലും പ്രാപിക്കാൻ മോഹിച്ചു അവസാനം ഇവിടെ വന്നെത്തി.
പ്രണയം തകര്‍ന്ന ചിലർ ഇവിടെ സന്ദര്‍ശകരായിരുന്നു.അതൊക്കെ ഒരു കരാർ അല്ലെ സാറെ പരസ്പരമുള്ള സ്നേഹത്തിന്റെ കരാർ”

“നല്ലതു പോലെ സംസാരിക്കുന്നു ”

“പലതും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതാണ്. ഇതുപോലുള്ള സംസാരങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് ഒരു ആശ്വാസമാ”

” ഇതിൽ നിന്നും പുറത്തു കടക്കണം എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലേ”

” ഒരു വട്ടം പിഴച്ചവൾ എന്ന് വിളികേട്ടാൽ അതൊരു കെണിയ ജീവിത കാലം മുഴുവനും ആ പേരെഴുതിയ തടവറയിലേക്കുള്ള കെണി. ഏതു ഇടങ്ങളിലായാലും പെണ്ണിന്റെ ശരീരം ചിലർക്ക് നയനാമ്യതം. അവർ വേണ്ടുവോളം ആസ്വദിക്കും”

” ശരിയാണ് ഞാനുള്‍പ്പെടെ ”

“ഒരുവട്ടം അവരുടെ അവസ്ഥയിൽ നിന്ന് ചിന്തിച്ചു നോക്കൂ. അവരെ സ്വന്തം കുടുംബത്തിലെ ഒരംഗമായി ചിത്രീകരിച്ച് നോക്കൂ. നിങ്ങളുടെ ചിന്താഗതി മാറും”

” മാറുമായിരിക്കാം ”

“മാറും സർ. നവോത്ഥാനം വരേണ്ടത് നാട്ടിലല്ല ഓരോ മനുഷ്യന്റെയും മനസിലാണ്”

“നിങ്ങളുടെ വാക്കുകളെ കൂടൂതൽ ഇഷ്ടപ്പെട്ടു പോകുന്നു. മാറിലെ പാടുകൾ ഇല്ലാതിരുന്നെങ്കിൽ ഈ അനുഭവം നഷ്ടമായേന്നെ”

“ഈ സമയത്ത് വരുന്ന ഒരാൾ ആദ്യമായിട്ടാണ് ഇത്രയും നേരം സംസാരിച്ചു ഇരിക്കുന്നത്”

“നമുക്ക് പിരിയാൻ സമയം ആയെന്നു തോന്നുന്നു അല്ലെ”

“അതെ പതിവിലും വൈകിയിരിക്കുന്നു”

“എന്നാൽ ഞാൻ ഇറങ്ങട്ടെ. പണം.. ”

“അത് സാറ് വെച്ചോ. പുതിയ ഒരു പ്രണയം തുടങ്ങുക. മാംസത്തെ മോഹിക്കാതെ ഒരു പ്രണയം. പ്രണയം ഇല്ലെങ്കിൽ നമ്മൾ മനുഷ്യരാണോ”

“താങ്കൾ പ്രണയിച്ചിട്ടുണ്ടോ”

“ഒരു വട്ടം ”

“എങ്ങനെ അതുകൂടി പറയു”

“ഇപ്പോൾ വേണ്ട ഇനി നമ്മൾ കണ്ടാൽ അന്ന് പറഞ്ഞു തരാം ”

“കാത്തിരിക്കുന്നു താങ്കളിൽ നിന്ന് തന്നെ കേൾക്കാൻ”

അവരുടെ പ്രണയവും മനസ്സിലിട്ട് നടന്നു നീങ്ങിയപ്പോൾ ആണ് ഇത്രയും നേരം സംസാരിച്ചിരുന്നിട്ടും പേര് ചോദിച്ചില്ല എന്ന് ഓർമ്മ വന്നത്. എന്തായിരിക്കും ആ പേര്, ഒരു പേരുണ്ടല്ലോ ദേശം ചാർത്തി കൊടുത്ത ഒന്ന്”

Published by

eldhomv

Simple, foodie, reader...etc.

2 thoughts on “കനലിടങ്ങൾ”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s